മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ.. ''നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്''- അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
'എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുൻകരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകൾ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കിൽ ധാർമിക പിന്തുണ അർപ്പിക്കാൻ നിലമ്പൂരിലെ വോട്ടർമാർ ഒരു പത്ത് രൂപ അല്ലെങ്കിൽ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.'- പി വി അൻവർ പറഞ്ഞു.
ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഈ പോരാട്ടത്തിൽ ഞാനിറങ്ങി തിരിച്ചത്. തന്നെ ഒറ്റപ്പെടുത്തരുത്. ടി പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം എന്നെ സ്‌നേഹിക്കുന്ന ജനങ്ങൾക്കാണ്. അവരിൽ വിശ്വാസം അർപ്പിച്ചാണ് ഇറങ്ങുന്നതെന്നും അൻവർ വീഡിയോയിൽ പറയുന്നു.
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്.
നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്.
പ്രിയപ്പെട്ടവരെ..
പിന്തുണയ്ക്കുക പ്രാർത്ഥിക്കുക സഹകരിക്കുക
സഹായിക്കുക
പ്രിയപ്പെട്ട പി.വി അൻവർ