അഹമ്മദാബാദില്‍ വിമാനം (Air India Plane Crash) തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍.
അവിടെ താമസിച്ചിരുന്ന പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഒരു കനേഡിയന്‍ യാത്രക്കാരനുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.
യാത്രക്കാരുടെ വിവരങ്ങള്‍:
വിമാനത്തില്‍ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതില്‍ ഇവ ഉള്‍പ്പെടുന്നു:
217 മുതിർന്നവർ
11 കുട്ടികള്‍
2 കുഞ്ഞുങ്ങള്‍
2 പൈലറ്റുമാർ
10 ക്യാബിൻ ക്രൂ
അന്തർ ദേശീയ വിവരങ്ങള്‍:
169 ഇന്ത്യൻ പൗരന്മാർ
53 ബ്രിട്ടീഷ് പൗരന്മാർ
7 പോർച്ചുഗീസ് പൗരന്മാർ
1 കനേഡിയൻ പൗരൻ
മരണസംഖ്യ:
ആകെ 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിസയിലാണ്. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു.