242 യാത്രക്കാരുമായി യുകെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു: അപകടം ടേക്ക് ഓഫിനിടെ
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയരുന്നതിനിടെ ഒരു വിമാനം തകർന്നുവീണു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്
വിമാനത്താവളത്തിന് സമീപം കനത്ത പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം.അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തില്‍ ഏഴ് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് പ്രാഥമിക സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍ കാണുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.