വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ. ഹിരണ്‍ദാസ് മുരളി എന്നയാള്‍ വേടൻ എന്ന പദം ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതീയതയെയും തെറ്റായി ഉപയോഗിക്കുകയാണെന്നും ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് ഹിരണ്‍ ദാസിന് വക്കീല്‍ നോട്ടീസയച്ചു.
കൊല്ലത്തെ അഭിഭാഷകൻ പനമ്ബില് എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീല്‍ നോട്ടീസയച്ചത്.