ആലപ്പുഴ കരുമാടിയില്‍ പേവിഷബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു. പടഹാരം ഗീതാ ഭവനത്തില്‍ സരിത് കുമാറിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്.
തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ് സൂരജ്. ഒരാഴ്ച മുൻപ് ബന്ധുവീട്ടില്‍ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.