ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി.

യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് അക്കാദമി ഡയറക്ടറായും മഹിപാല്‍ യാദവിനെ ക്രൈം എഡിജിപിയായും നിയമിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു.

Previous Post Next Post