ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയന്‍ വ്ലോ​ഗർ; യുവതിക്കായി തിരച്ചില്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ  ഡ്രോൺ പറത്തിയ സംഭവത്തിൽ കൊറിയൻ വ്‌ലോഗറായ യുവതിക്കായി പൊലീസിന്റെ അന്വേഷണം. യുവതിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്. യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഏപ്രിൽ പത്തിനാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയൻ വ്‌ലോഗറായ യുവതിയാണ് ഡ്രോൺ പറത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ഉത്സവ സമയത്താണ് ഡ്രോൺ പറത്തിയത്.


കൊറിയൻ വ്‌ലോഗർ യുവതി ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താനാണ് ഫോർട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Previous Post Next Post