പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചു.

സേനാമേധാവികളും ഡിജിഎംഒയും ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം. ഓപ്പറേഷൻ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന പറഞ്ഞു. 9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ഈ വാര്‍ത്താസമ്മേളനം.

100ലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തില്‍ പറഞ്ഞു.

 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്ബ് ആക്രമണം നടത്താൻ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

മെയ് 8, 9 അർദ്ധരാത്രികളില്‍ പാക് ഡ്രോണുകളും മറ്റ് ചില വിമാനങ്ങളും വ്യോമാതിർത്തി ലംഘിച്ചെത്തി. ഉന്നമിട്ടത് പ്രധാനമായും ഇന്ത്യൻ സൈനികത്താവളങ്ങളെയായിരുന്നു. ശ്രീനഗറില്‍ നിന്ന് നല്യ വരെ അതേ ദിവസം വലിയ രീതിയില്‍ തുടർച്ചയായി വ്യോമാക്രമണം ഉണ്ടായി. പാക്കിസ്ഥാന്റെ 35-40 സൈനികർവരെ മെയ് 7 മുതല്‍ 10 വരെ കൊല്ലപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ഡ്രോണ്‍ അടക്കം ഉപയോഗിച്ച്‌ നിരവധി വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമിച്ചു. ജമ്മു, ഉദ്ദംപൂർ, പത്താന്കോട്ട്, അമൃത്സർ, ഭട്ടിന്ഡ, നാല്, ദല്ഹൗസി, തോയ്സ്, ജയ്സാല്മീർ, ഫലോദി, ഉത്തർലായ്, നല്യ എന്നിവ ലക്ഷ്യമിട്ടു. എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകർത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്‌ട്ര അതിർത്തിയിലെയും വെടിവെപ് ഉണ്ടായി.

പാകിസ്ഥാൻ ഉന്നമിട്ട 11 ഇന്ത്യൻ വ്യോമത്താവളങ്ങള്‍ – ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദല്‍ഹൗസി, തോയ്‍സ്, ജയ്‍സാല്‍മീർ, ഉത്തർലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെയാണ് കണിശതയോടെ നമ്മുടെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള അവരുടെ വ്യോമത്താവളങ്ങള്‍ ഉന്നമിട്ട് ആക്രമിക്കാൻ തീരുമാനിച്ചത്. തുടങ്ങിയത് പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നില്ല, ഭീകരരെ മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ തുടരെ തുടരെ രാത്രികള്‍ ആക്രമണം ഉണ്ടായി. ‌തിരിച്ചടിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എയർ ബേസുകള്‍, കമാൻഡ് സെന്‍ററുകള്‍, സൈനിക താവളങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉന്നമിട്ട് തന്നെ ആക്രമിച്ചു
Previous Post Next Post