പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി
ഇന്ന് വൈകുന്നേരത്തോടെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 

പൊലീസ് നടത്തിയ പരിശോധനയിലാണ് കാണാതായ 13 പവനോളം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. 

ക്ഷേത്ര കോമ്പാണ്ടിലെ മണ്ണിനിടയില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.

ഇന്നലെയാണ് ക്ഷേത്ര വാതിലില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ കമ്പി കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മ്മാണം നിര്‍ത്തി തിരികെ ലോക്കറില്‍ വെച്ച സ്വര്‍ണ്ണം ആയിരുന്നു നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ വീണ്ടും നിര്‍മ്മാണത്തിനായി തൊഴിലാളികള്‍ എത്തിയതോടെയാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണ ആരംഭിച്ചു.

ഇന്ന് രാവിലെ മുതല്‍ ക്ഷേത്ര പരിസരത്ത് പോലീസിന്റെ വന്‍ സംഘം സ്വര്‍ണ്ണം കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക പരിശോധന നടത്തി.

ആ പരിശോധനയിലാണ് നഷ്ടപ്പെട്ട സ്വര്‍ണം ക്ഷേത്ര കോമ്പാണ്ടിലെ മണ്ണിനിടയില്‍ നിന്ന് കണ്ടെത്തിയത്
Previous Post Next Post