200 സൈക്കിള്‍ പമ്ബുകളില്‍ കുത്തിനിറച്ചത് 24 കിലോ കഞ്ചാവ്; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

സൈക്കിള്‍ പമ്ബുകളില്‍ കഞ്ചാവ് കുത്തിനിറച്ച്‌ കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര്‍ പിടിയില്‍.
പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെയാണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

200 സൈക്കിള്‍ പമ്ബുകളിലായി കുത്തിനിറച്ച്‌ കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്ബത്തൂരില്‍ തീവണ്ടി ഇറങ്ങിയ ശേഷം ഇവര്‍ ബസില്‍ അങ്കമാലിയിലെത്തി.
തുടര്‍ന്ന് ഓട്ടോയില്‍ പോകുമ്ബോഴാണ് ഇവരെ പിടികൂടുന്നത്. സൈക്കിള്‍ പമ്ബ് വില്‍പ്പനക്കാരെന്ന രീതിയിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പമ്ബുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ട് സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Previous Post Next Post