കോട്ടയം YMCA എക്യൂമിനിക്കൽ ഗായകസംഘത്തിൻ്റെ ഉത്ഘാടനത്തിൻെറ ഭാഗമായി കോറൽ ദിവ്യസംഗീതസന്ധ്യ, മെയ് 31, ശനിയാഴ്ച വൈകിട്ട് 6 മണിക്ക്, കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
വൈഎംസിഎ റിലീജിയസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇദംപ്രഥമമായി രൂപീകരിച്ച എക്യൂമിനിക്കൽ ഗായകസംഘത്തിൽ, കോട്ടയം ജില്ലയിലെ 40ൽ പരം ദേവാലയങ്ങളിൽ നിന്നായി എൺപതിൽ പരം ഗായകർ കോറൽ സംഗീതപരിശീലനം നേടുന്നു!
അറിയപ്പെടുന്ന സംഗീതജ്ഞനും കോറൽ ട്രെയ്നറുമായ ശ്രീ ജീവ് മാത്യു ആണ് കൊയർ മാസ്റ്റർ.
സംഗീതാരാധകർക്ക് പുത്തൻ ഉണർവ്വിൻ്റെ അനുഭവം നൽകുന്ന പുതുമകൾ നിറഞ്ഞ ദിവ്യസംഗീതസന്ധ്യയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ദിവ്യസംഗീതസന്ധ്യയുടെ ഭാഗമായി മംഗള-സുവനീർ പ്രസിദ്ധീകരിച്ച് സമാഹരിക്കുന്ന തുക, കോട്ടയം വൈ.എം.സി.എ ബോധിനിലയം സ്പെഷ്യൽ-സ്കൂളിന്റെ സമഗ്ര വികസനത്തിന് ഉപയോഗിക്കും എന്ന് സംഘാടകർ അറിയിച്ചു.
സൗജന്യ പാസ്സിനായി വിളിക്കേണ്ട നമ്പർ
Ph: 8891700591
YMCA General Secretary.