ചായപ്പാത്രം കൊണ്ട് ജേഷ്ഠൻ മര്‍ദിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജൻ മരിച്ചു

ചായപ്പാത്രം ഉപയോഗിച്ച്‌ ജ്യേഷ്ഠൻ അനുജനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്ബ് സ്വദേശി ടി പി ഫൈസല്‍ (35) ആണ് മരിച്ചത്.

12ന് രാവിലെ വീട്ടില്‍ വച്ച്‌ ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച്‌ മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.
ഷാജഹാനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ഇയാള്‍ റിമാൻഡിലാണ്.
Previous Post Next Post