മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്ലെറ്റില്‍ മകളെ വരിയില്‍ നിര്‍ത്തി; പിതാവിനോട് സ്റ്റേഷനില്‍ ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ്.


ബെവ്കോ ഔട്ട്ലെറ്റില്‍ പത്ത് വയസ്സുകാരിയായ മകളെ വരിയില്‍ നിർത്തിയ സംഭവത്തില്‍ പിതാവിനോട് സ്റ്റേഷനില്‍ ഹാജരാവാൻ പൊലീസിന്റെ നിർദ്ദേശം.

ഇന്ന് ഉച്ചയോടെ തൃത്താല പോലീസ് സ്റ്റേഷനില്‍ ഹാജരാവാനാണ് നിർദ്ദേശം. ഇന്നലെ രാത്രിയാണ് കരിമ്ബനക്കടവ് ബെവ്കോ ഔട്ട്ലെറ്റില്‍ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പട്ടാമ്ബി മാട്ടായ സ്വദേശി മദ്യം വാങ്ങാൻ എത്തിയത്.സംഭവത്തില്‍ നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കുട്ടി വരി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ക്യൂവില്‍ ഉണ്ടായിരുന്ന മാറ്റൊരാള്‍ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യൂവിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്തിട്ടും ഇയാള്‍ കുട്ടിയെ മാറ്റി നിർത്താൻ തയ്യാറായില്ല.

Previous Post Next Post