വിശാഖപട്ടണത്ത് ക്ഷേത്ര മതില്‍ക്കെട്ട് തകര്‍ന്നുവീണ് അപകടം; ഏഴ് പേര്‍ മരിച്ചു.


ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ക്കെട്ട് തകർന്നുവീണുണ്ടായ അപകടത്തില്‍ ഏഴ് തീർത്ഥാടർ മരിച്ചു.

നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം. കനത്ത മഴയില്‍ കുതിർന്ന ക്ഷേത്രമതില്‍ നിലംപൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post