സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകന്‍ എ കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ സിപിഎം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് കെ അനിരുദ്ധന്‍. മൂന്നു തവണ എം എല്‍ എയും ഒരു തവണ എം പിയും ആയിരുന്നു. തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് മത്സരിച്ച് വിജയിച്ച അനിരുദ്ധനെ ജയന്റ് കില്ലര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്ത്, കസ്തൂരിയുടെ സഹോദരനാണ്.

Previous Post Next Post