ജര്‍മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് നോര്‍ക്ക ട്രിപ്ള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കാം.
ബി.എസ്സി/ പോസ്റ്റ് ബേസിക് ബി.എസ്സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം വേണ്ട. ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷ പ്രവൃത്തി പരിചയം നിർബന്ധമാണ്. പ്രായം മേയ് 31ന് 38 വയസ്സ് കവിയരുത്. അഭിമുഖം മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
കുറഞ്ഞ പ്രതിമാസ ശമ്ബളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. അപേക്ഷിക്കുന്നതിന് ജർമൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. ജര്‍മൻ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മന്‍ ഭാഷ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.