കൊച്ചിയില്‍ ഭര്‍ത്താവിനു നേരെ ഭാര്യയുടെ ആക്രമണം. ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതാണ് പ്രകോപനത്തിന് കാരണം. ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പെരുമ്പാവൂരിലാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശിയായ 32 കാരനാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഫോണില്‍ നേരത്തെ പ്രണയത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഭാര്യ കണ്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവാവിന്റെ പൊള്ളല്‍ ഗുരുതരമാണെന്നാണു വിവരം. പെരുമ്പാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.