സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവർത്തകർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. സമരം 50 ദിവസം പൂർത്തിയാകുന്ന ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും.
മാർച്ച് 31ന് ആണ് സമരം 50 ദിവസം പിന്നിടുന്നത്. സമരത്തോടുള്ളസർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും സമരസമിതി പറഞ്ഞു.
മാന്യമായ സെറ്റില്‍മെന്‍റ് ഉണ്ടാക്കി സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാർ സമരക്കാരോട് പ്രതികാര നടപടി തുടരുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി. ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.
അതേസമയം ആശ പ്രവർത്തകർക്ക് ഓണറേറിയം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാൻ സർക്കാർ അഗീകാരം നല്‍കണം.