*നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി;400 പേജ് കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും.


എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. 

പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, 

ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. 

നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി. 

യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നത്. 

വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. 

നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. 

കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. 

82 സാക്ഷികളാണ് കേസിലുള്ളത്. 

നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്.
Previous Post Next Post