പുതിയ മോഹൻലാല്‍-പൃഥ്വിരാജ് സിനിമയായ എമ്ബുരാൻ വീണ്ടും സെൻസർ ചെയ്തേക്കും. ചിത്രത്തിൻറെ 17 ഭാഗങ്ങളിലായാണ് മാറ്റം വരുക.
കഥയിലെ വില്ലൻ കഥാപാത്രം ഉള്‍പ്പെടെയുള്ള വേഷങ്ങളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍. കടുത്ത പ്രതിഷേധത്തിനൊടുവില്‍ നിർമ്മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം കൊണ്ട് വരുന്നത്. സിനിമയിലെ പുതിയ മാറ്റങ്ങള്‍ തിങ്കളാഴ്ച്ചയോടെ പൂർത്തിയാകും.