തലമുടിവെട്ടാനെത്തിയ പതിനൊന്നുകാരനെ ബാർബർ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം.
പരാതിയില്‍ കരിമ്ബ സ്വദേശി കെ എം ബിനോജിനെ (46) പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി വിവരം അദ്ധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.