റഷ്യൻ കൂലി പട്ടാളത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മുറിയിലെ വാതില്‍ പാതി ചാരിയ നിലയിലായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതല്‍ ഡേവിഡിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറുമാസങ്ങള്‍ക്കു മുമ്ബാണ് റഷ്യയില്‍ മനുഷ്യക്കടത്തില്‍ അകപ്പെട്ട ഡേവിഡ് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്.