കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. സ്റ്റേഡിയത്തിന് സമീപത്തെ ഐ ഡെലി കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കടയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സുമിത് എന്നയാളാണ് മരിച്ചത്. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് കാക്കനാട് കാർ സർവീസ് സെന്ററില്‍ വൻ തീപിടിത്തമുണ്ടായിരുന്നു. സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.