ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോര്‍ട്ട്.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാര്‍പാപ്പ. ഇന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു.

Previous Post Next Post