ഏറ്റുമാനൂർ ഉത്സവം: രണ്ടാം ദിനമായ ഇന്ന് പേരൂർ സുരേഷും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളവും വൈകീട്ട് വയലിൻ വിസ്മയവും; രാത്രി 12ന് കൊടിക്കീഴിൽ വിളക്ക്

 

ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.


ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 7ന് ശ്രീബലി നടന്നു. പേരൂർ സുരേഷും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം വിസ്മയമായി. ഇന്ന് ഏറ്റുമാനൂരപ്പന്റെ ശിരസ്സിലേറ്റിയത് ​ഗുരുവായൂർ സിദ്ധാർത്ഥനാണ്. ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം നടക്കും. കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 8:30നുള്ള വയലിൻ വിസ്മയമാണ്. വേദമിത്രയും സംഘവും അവതരിപ്പക്കുന്നതാണ് വയലിൻ ഷോ. 



Previous Post Next Post