എം.എല്‍.എ. പി.വി. ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിർവഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
അൻവർ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമർശമുണ്ട്.
പി.വി. അൻവറിനെ അറസ്റ്റുചെയ്യാൻ പോലീസ് നീക്കമുണ്ടെന്നാണ് വിവരം. എം.എല്‍.എയുടെ വീടിന് മുന്നില്‍ വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീടനകത്ത് കയറി എം.എല്‍.എയുമായി സംസാരിക്കുകയാണ്.