സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസല്‍ കഴിഞ്ഞ സമ്മേളനം മുതല്‍ തുടരുകയായിരുന്നു
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് . ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്ബനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ. വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകള്‍ :ചാരുലത. മരുമകൻ : അലൻ ദേവ്.
സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, അഡ്വ. കെ. അനില്‍കുമാർ, എം.പി. ജയപ്രകാശ്, കെ. അരുണൻ, ബി. ആന്ദക്കുട്ടൻ എന്നിവരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായതിനാലാണ് അനില്‍കുമാർ ഒഴിവാക്കപ്പെട്ടത്. കുറുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. മറ്റുള്ളവർ പ്രായപരിധി കഴിഞ്ഞതിനാലും ആരോഗ്യപ്രശ്നവും മൂലമാണ് ഒഴിവായത്.