ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍.


ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ അവശനിലയില്‍ 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍.

അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അർധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. ഇവരുടെ കൈയിലുണ്ടായിരുന്ന മുറിവില്‍ ഉറുമ്ബരിച്ചിരുന്നു.

പെണ്‍കുട്ടി മർദനത്തിനിരയായതായി പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് തല്ലുകേസിലെ പ്രതിയാണ്. ഇയാള്‍ കയർ കഴുത്തില്‍ കുരുക്കിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Previous Post Next Post