ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ചാണ് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചിരുന്നത്.അപകടത്തിന് കാരണമാകുന്ന ഇത്തരം അഭ്യാസങ്ങള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മഫ്തിയില്‍ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശത്തുമായി രണ്ടു സംഘമാണ് പരിശോധന നടത്തിയത്. ഇനിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കുകള്‍ ഓടിച്ചാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ രമണന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഡ്രൈവിങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവയുടെ വിഡിയോയും ചിത്രങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ എം. പരിവാഹനനില്‍ പൊതുജനങ്ങള്‍ അപ് ലോഡ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.