തുടർന്ന് യുവാവിനെ കൊണ്ടു താൻ സ്വവർഗാനുരാഗിയാണെന്ന് പറയുന്ന വീഡിയോ പകർത്തുകയുമായിരുന്നു.ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങളും ഫോണിലെ മറ്റു കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് യുവാവിനോട് ആറംഗ സംഘം ഭീഷണി മുഴക്കി.പണം നല്‍കാം എന്ന് സമ്മതിച്ച യുവാവിനെ പ്രതികള്‍ വിട്ടയച്ചു.പണം പ്രതീക്ഷിച്ച് പ്രതികള്‍ ഹോസ്റ്റലില്‍ തന്നെ താമസം തുടർന്നു.വീട്ടിലെത്തിയ യുവാവ് അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടർന്ന് യുവാവിന്റെ കുടുംബം തൃക്കാക്കര അസി. പി വി ബേബിക്ക് പരാതി നല്‍കുകയായിരുന്നു.തൃക്കാക്കര പോലീസ് പടമുഗള്‍ ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച ഐ 20 കാർ കണ്ടത്തി. തുടർന്ന് സമീപത്തെ ഹോസ്റ്റലില്‍ നിന്നും ആറ് പ്രതികളെയും പോലീസ് കണ്ടത്തി
പിടികൂടി.സമീപത്തെ ഹോസ്റ്റലില്‍ കഴിഞ്ഞ മൂന്നു ദിവസമായി ആറ് പ്രതികളും താമസിച്ചു വരികയായിരുന്നു.പ്രതികളില്‍ നിന്നും 10 മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു.ഇവരുടെ നേതൃത്വത്തില്‍ ഇത്തരം തട്ടിപ്പുകള്‍ ഇതിനു മുമ്ബു നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തൃക്കാക്കര സി.ഐ എ കെ സുധീറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വി.ബി അനസ്, വി.ജി ബൈജു, സീനിയർ സിവില്‍ പോലീസ് ഓഫീസറൻമാരായ സിനാജ് , സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.