സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് ഇന്നറിയാം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ചേലക്കരയിൽ എൽഡിഎഫിന്റെ യു ആർ പ്രദീപ് 7500 വോട്ടുകൾക്ക് മുന്നിൽ.
പാലക്കാട് ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ സികൃഷ്ണകുമാറിന്റെ ലീഡ് 1000 കടന്നിരുന്നു എന്നാൽ രണ്ടാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ലീഡെടുത്തു. എന്നാൽ അഞ്ചാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് എടുത്ത് കൃഷ്ണകുമാർ മത്സരരംഗത്ത് സജിവമായി. 1025 വോട്ടുകൾക്ക് ബിജെപിക്ക് ലീഡുണ്ട്. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് ലക്ഷം തികഞ്ഞു
