സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് ഇന്നറിയാം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ചേലക്കരയിൽ എൽഡിഎഫിന്റെ യു ആർ പ്രദീപ് 7500 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ യുആർ പ്രദീപ് വിജയമുറപ്പിച്ച് ആരാധകർ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നു.