പാലാ ന​ഗരസഭ ചെയർമാൻ പരസ്യമായി അച്ചായൻസ് ​ഗോൾഡിന്റെ ഫ്ലക്സ് വലിച്ചു കീറി; ജീവനക്കാരെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി; ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് ചെയർമാന്റെ ​ഗുണ്ടായിസം

 


പാലാ: ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെ പാലാ രാമപുരം റോഡിലുള്ള അച്ചായൻസ് ​ഗോൾഡ് ഷോറൂമിന്റെ മുന്നിലെ ബോർഡ് കത്തി ഉപയോ​ഗിച്ച് കുത്തിക്കീറി പാലാ ന​ഗരസഭ ചെയർമാൻ ഷാജു തുരുത്തൻ. തുടർന്ന് അച്ചായൻസ് ​ഗോൾഡ് ജീവനക്കാരെ കത്തി കാണിച്ച് അപായപ്പെടുത്തി. അച്ചായൻസ് ​ഗോൾഡ് അധികൃതർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.,

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ്  കാറിലെത്തിയ ഷാജു തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് അച്ചായൻസ് ​ഗോൾഡിന്റെ പാലാ ഷോറൂമിന്റെ മുന്നിലെ ബോർഡ് കുത്തിക്കീറിയത്. ഷാജു തുരുത്തൻ അതിക്രമം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കീറിയ ഫ്ലക്സുമായി ഷോറൂമിലേക്ക് കയറിയ ഷാജു ജീവനക്കാരെ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു

Previous Post Next Post