ന്യൂഡൽഹി: വാശിയേറിയ നിയമസഭാ പോരാട്ടത്തിനൊടുവിൽ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തേക്ക്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. മഹാരാഷ്ട്ര നിലനിർത്താനും ജാർഖണ്ഡിൽ അധികാരം പിടിച്ചെടുക്കാനും എൻഡിഎ ശ്രമിക്കുമ്പോൾ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയിൽ ബിജെപിയും ഇന്ത്യാമുന്നണിയും ഒപ്പത്തിനൊപ്പം; ഇരുവരും 137 സീറ്റുകളിൽ മുന്നിൽ
ഒടുവിലെ കണക്കനുസരിച്ച് ബിജെപിയും ഇന്ത്യാമുന്നണിയും ഒപ്പത്തിനൊപ്പം ആണ്. ഇരുവരും 137 സീറ്റുകളിൽ മുന്നിലാണ്. ആകെ 288 സീറ്റുകളിൽ ആണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
