പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; ചേലക്കരയിൽ എൽഡിഎഫ്; വയനാട്ടിൽ യുഡിഎഫ് മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
പോസ്റ്റൽ വോട്ടുകളിൽ വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയും ചേലക്കരയിൽ യു ആർ പ്രദീപും മുന്നിൽ; പാലക്കാട് കൃഷ്ണകുമാറും മുന്നിൽ

ഷാഫി പറമ്ബിലിനും വി.കെ. ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാ‍ർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിനും എത്തി. 

ചേലക്കരയിലെ പോളിംഗ് കേന്ദ്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപും ഡിഎംകെ സ്ഥാനാർഥി എം.കെ.സുധീറും സ്ട്രോംഗ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു.
Previous Post Next Post