ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു, ഉത്തരാഖണ്ഡില്‍ 36 പേര്‍ മരിച്ചു



ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 36 ആയി. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Previous Post Next Post