ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം, സമ്മാന തുക 46 കോടി രൂപ



അബുദാബി: കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഷാർജയിലാണ് പ്രിൻസ് താമസിക്കുന്നത്.

എഞ്ചിനിയറായ പ്രിൻസ് കഴിഞ്ഞ എട്ടുവർഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിൻസും കുടുംബവും. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡില്‍ നിന്നും ബൗച്രയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. ഒക്ടോബര്‍ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്.

കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. സമ്മാനത്തുക തന്റെ പത്ത് സഹപ്രവര്‍ത്തകരുമായി പങ്കിടുമെന്നും അറിയിച്ചു.

Previous Post Next Post