കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടന് മുന്നില്‍ തകരാത്ത പോരാട്ട വീര്യവുമായി കളംപിടിച്ച ഇന്ത്യ പാരീസ് ഒളിമ്ബിക്‌സ് സെമിയില്‍.
മുഴുവൻ സമയത്ത് 1-1 ന് സമനിലയില്‍ പിരിഞ്ഞ പോരാട്ടം ഷൂട്ടൗട്ടിലാണ് ഇന്ത്യ പിടിച്ചത്. അത്യുഗ്രൻ സേവുമായി മലയാളി താരം പി.ആർ ശ്രീജേഷ് ഇന്ത്യയുടെ വീരനായകനായി. ഷൂട്ടൗട്ടില്‍ രണ്ട് ശ്രമങ്ങളാണ് ഗ്രേറ്റ് ബ്രിട്ടൻ പാഴാക്കിയത്. നാല് ഷോട്ടുകളും വലയിലെത്തിച്ചാണ് ഇന്ത്യ ഐതിഹാസിക വിജയം കുറിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങാണ് മുഴുവൻ സമയത്ത്