യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഈല്‍ മത്സ്യവും നാരങ്ങയും. ഇന്ത്യക്കാരൻ ആയ 31 കാരന്റെ വയറ്റിലായിരുന്നു മത്സ്യം ഉണ്ടായിരുന്നത്.

നേപ്പാളില്‍ യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഈല്‍ മത്സ്യവും നാരങ്ങയും. ഇന്ത്യക്കാരൻ ആയ 31 കാരന്റെ വയറ്റിലായിരുന്നു മത്സ്യം ഉണ്ടായിരുന്നത്.
മത്സ്യം ആന്തരാവയവങ്ങള്‍ കടിച്ച്‌ മുറിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ പങ്കുവയ്ക്കുന്ന വിവരം.

സംഭവം ഇങ്ങനെ. കഴിഞ്ഞ മാസം 27 ന് അതികഠിനമായ വയറ് വേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത് ആയിരുന്നു യുവാവ്. ഇതോടെ ആശുപത്രി അധികൃതർ വയറില്‍ സ്‌കാൻ ചെയ്യുകയും എക്‌സറേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ എടുക്കുകയും ചെയ്തു. അപ്പോഴാണ് നീളത്തിലുള്ള എന്തോ ഒരു സംഗതി അന്നനാളത്തില്‍ കണ്ടത്. ഇതോടെ യുവാവിനോട് എന്താണ് സംഭവിച്ചതെന്ന് ആരായുകയായിരുന്നു. അപ്പോഴാണ് ഈല്‍ മത്സ്യം ആണെന്നും മലദ്വാരത്തിലൂടെ താൻ തന്നെയാണ് മത്സ്യത്തെ ഉള്ളിലേക്ക് കയറ്റിയത് എന്നും യുവാവ് പറഞ്ഞത്. മലദ്വാരത്തിലൂടെ അകത്ത് കടന്ന മത്സ്യം വെപ്രാളത്തില്‍ യുവാവിന്റെ കുടലും മലദ്വാരവും കടിച്ച്‌ മുറിച്ചു. ഇതേ തുടർന്നാണ് ഇയാള്‍ക്ക് വേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തുമ്ബോള്‍ ഇയാളുടെ അന്നനാളത്തിലായിരുന്നു മത്സ്യം.
സംഭവം കേട്ടതിന്റെ ഞെട്ടല്‍ മാറിയ ഡോക്ടർമാർ മലദ്വാരത്തിലൂടെ തന്നെ മീനിനെ തിരിച്ചറക്കാൻ ശ്രമിച്ചു. അപ്പോഴാണ് അടഞ്ഞിരിക്കുന്ന നാരങ്ങ കണ്ടത്. തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. 25 ഇഞ്ച് നീളമുള്ള മീനായിരുന്നു യുവാവിന്റെ ശരീരത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പുറത്തെടുക്കുമ്ബോള്‍ ഇതിന് ജീവൻ ഉണ്ടായിരുന്നു.
Previous Post Next Post