തൃശൂര്‍: കെ.കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ ഫെയ്‌സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'പ്രിയപ്പെട്ട, എന്റെ സ്വന്തം. പ്രാര്‍ഥനകള്‍' എന്ന തലക്കെട്ടിലാണ് കരുണാകരന്റെ ചിത്രം പങ്കുവച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡറുടെ മകന്‍ കെ മുരളീധരനെ മുന്നാം സ്ഥാനാത്ത് ആക്കിയാണ് സുരേഷ് ഗോപി കന്നിവിജയം നേടിയത്. കേന്ദ്ര മന്ത്രിയായതിന് ശേഷംമുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പദ്മജ വേണുഗോപാലിനൊപ്പം കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ ഭാരത മാതാവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തെത്തി. താങ്കളുടെ ഈ പോസ്റ്റ് കാണുമ്പോഴായിരിക്കും കെ മുരളീധരനും കോണ്‍ഗ്രസുകാരും ലീഡറുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് ചിലര്‍ കുറിച്ചു. ഇത് സിനിമാ നടന്‍ എന്ന നിലക്കുള്ള പോസ്റ്റാണോ, അതോ എംപി എന്ന നിലയ്ക്കുള്ള പോസ്റ്റാണോയെന്നും ചിലര്‍ ചോദിക്കുന്നു. കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാണ് ലീഡറെന്നും ചിലര്‍ പ്രതികരിച്ചു.