ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്, അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ.


ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്‌ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.

മന്ത്രിയുടെ തലയ്ക്കും തലയ്ക്കും ചെറിയ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. അപകടത്തില്‍ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Previous Post Next Post