കണ്ണൂരില്‍ മതില്‍ ഇടിഞ്ഞുവീണു, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


 

കണ്ണൂര്‍: ഒരു നിമിഷത്തിന്റെ ഭാഗ്യം എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍. ഒരു നിമിഷം വൈകിയത് കൊണ്ട് മൂന്ന് മദ്രസാ വിദ്യാര്‍ത്ഥികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീഴുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് സംഭവം. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് തകര്‍ന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.

Previous Post Next Post