കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാർപോളിൻ വീണു; ​ഗതാ​ഗതം തടസ്സപ്പെട്ടു

 


കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാർപോളിൻ വീണു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും കടവന്ത്ര മെട്രോ സ്റ്റേഷനും ഇടയിലാണ് സംഭവമുണ്ടായത്. ഇതേത്തുടർന്ന് മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.

ടാർപോളിൻ മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ട്രാക്കിൽ ടാർപോളിൻ വീണത് കണ്ട ഉടൻ തന്നെ മെട്രോ ലോക്കോപൈലറ്റ് വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

Previous Post Next Post