താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു


 

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് - ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Previous Post Next Post