'ഞാന്‍ ഈ നാട്ടുകാരനല്ല'; 'കൂടോത്ര'ത്തില്‍ ഒഴിഞ്ഞുമാറി സതീശന്‍

 


തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനെ പിടിച്ചുലച്ച കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഞാന്‍ ഈ നാട്ടുകാരനല്ല. മാവിലായിക്കാരനാണ്. അവിടെ ഇതൊന്നുമില്ല എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

കെപിസിസിപ്രസിഡന്റ് സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ സുധാകരൻ പ്രതികരിച്ചത്.

കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം. പ്രാഥമികാന്വേഷണത്തിന്റെ ഭാ​ഗമായി മൊഴിയെടുക്കാനായി പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post