തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാത്രി എട്ടോടെയായിരുന്നു സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. മോളിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. 
ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന ശ്രമത്തിലാണ്.
Previous Post Next Post