മുണ്ടക്കയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുലിക്കുന്ന് താന്നിക്കപ്പതാൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Malayala Shabdam News
0