ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താന്‍ വൈകിയതില്‍ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ കൗണ്‍സിലറേയോ മേയറേയോ നമ്മള്‍ കുറ്റപ്പെടുത്തേണ്ട, ഇനി മേല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
''ജോയിയെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടങ്ങുന്നവര്‍ മാലിന്യം നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൗണ്‍സിലറേയോ മേയറേയോ കുറ്റം പറയണ്ട. തിരുവനന്തപുരം നഗരത്തിന്റെ നടുവില്‍ പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും നമ്മള്‍ വലിച്ചെറിഞ്ഞതിന്റെ ഫലമാണ് ജോയിയുടെ മൃതദേഹം കണ്ടെത്താന്‍ തടസ്സമായത്. ഇനി ഒരുസ്ഥലത്തേക്കും പ്ലാസ്റ്റിക് കുപ്പിയോ കവറുകളോ വലിച്ചെറിയാന്‍ ഞാന്‍ സമ്മതിക്കില്ല എന്നും കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. വീട്ടിക്കവല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
48 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ തകരപ്പറമ്ബ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്ബാരത്തില്‍ തട്ടി തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.