കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു; മുന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍


 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്. മൂന്ന് ഭീകരര്‍ ഒളിച്ചിരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

ഭീകരരുടെ വെടിയേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രദേശത്ത് മൂന്നോളം ഭീകരര്‍ ഉണ്ടെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തില്‍ ആണ് എന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ സൈനികന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post