ഏറ്റുമാനൂരിൽ മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

 ഏറ്റുമാനൂർ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പറയതകഴിയിൽ വീട്ടിൽ ബിനിൽ പി.ഡി (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ ബന്ധുവിന്റെ വീടിന് സമീപം നിന്ന് ഇയാൾ ബഹളം വയ്ക്കുന്നത് കണ്ട് ഇവിടേക്ക് ചെന്ന മധ്യവയസ്കയെ ഇയാൾ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ബെന്നിതോമസ്‌ , സി.പി.ഓ ഷെഫീക്ക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post